Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Joint Action

Thiruvananthapuram

മാ​ലി​ന്യ​സം​സ്ക​ര​ണം: ഒ​രു​മി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം അ​നി​വാ​ര്യമെന്ന് എം.​ വി​ൻ​സന്‍റ് എം​എ​ൽ​എ

കാ​ഞ്ഞി​രം​കു​ളം: മാ​ലി​ന്യ സം​സ് ക​ര​ണ​ത്തി​നാ​യി ഒ​രു​മി​ച്ചു​ള്ള പ്ര​വ​ർ​ത്ത​നം അ​നി​വാ​ര്യ​മെ​ന്നു എം. വി​ൻ​സന്‍റ് എം​എ​ൽ​എ. കാ​ഞ്ഞി​രം​കു​ളം ജികെഎൻഎം നെ​ഹ്റു​വി​യ കോ​ള​ജ് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൊ​സൈ​റ്റി ഫോ​ർ ആ​ക്‌ഷ​ൻ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത്, പെ​യ്മെ​ന്‍റോ​ള​ജി എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ മെ​ൻ​സ്്ട്ര​ൽ ക​പ്പ് വി​ത​ര​ണോ​ദ്ഘാ​ടം നി​ർ​വ​ഹിക്കുക യായിരുന്നു എം​എ​ൽ​എ.

ആ​ർ​ത്ത​വാ​വ​ധി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ട​പ്പാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം സ്ത്രീ ​സ​മൂ​ഹ​ത്തോ​ടു​ള്ള ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​ണ്. സ്ത്രീ​ക​ളു​ടെ സു​ര​ക്ഷ​യും ആ​രോ​ഗ്യ​വും സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു​വാ​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു. കാ​ഞ്ഞി​രം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ബി അ​നി​ൽ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഫ്രീ​ഡ സൈ​മ​ണ്‍, പ്രി​ൻ​സി​പ്പ​ൽ ഡോ. ​അ​ഭി​ലാ​ഷ് കു​മാ​ർ, എ​സ്.​എ​ൽ അ​രു​ണ്‍, അ​ന​ന്ദു വി​ജ​യ​ൻ, പെ​യ്മെ​ന്‍റോ​ള​ജി പ്ര​തി​നി​ധി അ​നീ​ഷ്, ലേ​ഡീ റ​പ്ര​സ​ന്‍റീ​വ് എ. ​അ​ജീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up